തൊടുപുഴ: നഗരസഭ സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യത്തോടെ ജൈവ മാലിന്യം സംസ്‌കരിച്ചു വളമാക്കി മാറ്റുന്ന ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ വിതരണം ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
വീടുകളിൽ ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യത്തിന്റെ അളവ് അനുസരിച്ചു റിങ് കമ്പോസ്റ്റുകൾ (2000 എണ്ണം), ബയോ ഗ്യാസ് പ്ലാന്റുകൾ (100 എണ്ണം), ബക്കറ്റ് കംപോസ്റ്റുകൾ (2000 എണ്ണം) എന്നിവയാണ് വിതരണത്തിന് ലഭ്യമായിട്ടുള്ളത്. ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യത്തിന്റെ അളവ് അനുസരിച്ചു തിരഞ്ഞെടുക്കാവുന്നതാണ്. 50 മുതൽ 90 ശതമാനംവരെ സബ്‌സിഡി നിരക്കിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾ ലഭിക്കുന്നതിനും അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരിം അറിയിച്ചു.