തൊടുപുഴ: വിശ്വാസ വിരുദ്ധ നിലപാടെടുത്ത് നവോത്ഥാന നായകനാകാൻ ശ്രമിച്ച് പരാജയപ്പെട്ട പിണറായി കേരളത്തിലെ ന്യൂനപക്ഷങ്ങളെ വേർതിരിക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തിയത് അപലപനീയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം നേതൃത്വം നൽകിയ ന്യൂനപക്ഷ വിഭജനം കാലിക രാഷ്ട്രീയമെന്ന സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ തുടരാൻ സാമൂഹ്യ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത് ഭരണാധികാരികൾക്ക് ഭൂക്ഷണമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ പറഞ്ഞു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന കോ- ഓർഡിനേറ്റർ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ റോയി കെ. പൗലോസ്, ടി.എം. സലിം, കെ.എം. ഹാരിസ്, എൻ.ഐ. ബെന്നി, ജോൺ നെടിയപാല, ഷിബിലി സാഹിബ്, അഡ്വ. ജോസ് പാലിയത്ത്, ശ്രീനിവാസൻ നായർ, സണ്ണി മണർകാട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തൊമ്മൻകുത്ത് ജോയി, സുകുമാർ അരിക്കുഴ എന്നിവർ മതേതര ഗാനം ആലപിച്ചു.