തൊടുപുഴ: കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിൽ ജില്ലാ കൺസ്യൂമർ വിജിലൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളെത്തി ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഫോറം ജില്ലാ പ്രസിഡന്റ് എം.എൻ. മനോഹർ 80-ാം ദിന സമരം ഉദ്ഘാടനം ചെയ്തു. ഹരിലാൽജി, ജെയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രാഹം, ടി.ജെ. പീറ്റർ, സുകുമാർ അരിക്കുഴ, പി.സി. ജോളി, സിബി സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.