തൊടുപുഴ: എം.ജി. യൂണിവേഴ്‌സിറ്റി പി.ജി പരീക്ഷയിൽ ഏഴു റാങ്കുകളും ഉന്നത വിജയവും കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്‌നേട്ടത്തിന്റെ പട്ടികയിൽ. എം.എ ഇക്കണോമിക്‌സിൽ മിൻസിയ കെ.എസ് ഒന്നാം റാങ്ക് നേടിയപ്പോൾ ഗണിതശാസ്ത്രത്തിൽ നീനുജോസ് രണ്ടാം റാങ്കും മരിയ രാജു, അപർണ്ണ ബാബു എന്നിവർ യഥാക്രമം എട്ടും ഒൻപതും റാങ്കുകൾ കരസ്ഥമാക്കി. എം.കോം മിലെ നിമ്മി ഓജസ് നാലാം റാങ്കും ഡിന്റാ ബേബി അഞ്ചാം റാങ്കും ഇംഗ്ലീഷ് വിഭാഗത്തിലെ അന്നപൂർണ്ണ ലൂയിസ് ഒമ്പതാം റാങ്കും സ്വന്തമാക്കി. ബിരുദപരിക്ഷയിൽ 14 റാങ്കുകളും 17 എസ്‌ ഗ്രേഡും 40 എ പ്ലസ്‌ഗ്രേഡും 124 എ ഗ്രേഡുകളുമായി മുന്നേറുന്നതിനൊപ്പമാണ് ബിരുദാനന്തരബിരുദ പരീക്ഷയിലെ ഈ ഉന്നത വിജയം. വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെ നിരന്തരമായപ്രോത്സാഹനവും മാതാപിതാക്കളുടെ ത്യാഗോജ്ജ്വലമായ കരുതലുമാണ്‌കോളേജിനെ വിജയത്തിലേയ്ക്ക് നയിച്ചതെന്ന് മാനേജർ റവ. മോൺ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ പറഞ്ഞു. റാങ്ക് ജേതാക്കളെ ഹയർ എഡ്യുക്കേഷൻ സെക്രട്ടറി റവ. ഫാ. പോൾ നെടുംപുറം, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ റവ. ഫാ. പോൾ കാരക്കൊമ്പിൽ, പി.ടി.എ വൈസ് പ്രസിഡന്റ് പങ്കജാക്ഷൻ നായർ എന്നിവർ അഭിനന്ദിച്ചു.