ഇടുക്കി: ജില്ലയിൽ ആയുർവേദ ഫാർമസിസ്റ്റ്, നഴ്‌സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് മാർച്ച് ഒന്നിന് ജില്ലാ മെഡിക്കൽ ആഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാക്ഇൻ ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ആഫീസർ അറിയിച്ചു.

ലേലം

ഇടുക്കി: പട്ടിക വർഗ വികസന വകുപ്പിന്റെ ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ആഫീസറുടെ അധീനതയിൽ പീരുമേട് ട്രൈബൽ എക്സ്റ്റൻഷൻ ആഫീസിന്റെ പ്രവർത്തന പരിധിയിൽ കുമളി ഗ്രാമപഞ്ചായത്തിൽ പ്രീ മെട്രിക് ഹോസ്റ്റൽ (ആൺ) കുമളി കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിവച്ചിരിക്കുന്ന സാധനങ്ങൾ നാലിന് രാവിലെ 11ന് കുമളി പ്രീ മെട്രിക് ഹോസ്റ്റൽ വളപ്പിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496070357.