ഇടുക്കി: ദേശീയ നഗരാരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ പാറക്കടവ് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എൻ.ക്യൂ.എ.എസ് ലഭിച്ചു. ജനുവരി 29ന് ഓൺലൈനായി നടത്തിയ പരിശോധനയിലാണ് ഈ അംഗീകാരത്തിന് സ്ഥാപനം അർഹരായത്. ഇടുക്കി ജില്ലയിൽ ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ ആശുപത്രിയാണ് പാറക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ഈ സർട്ടിഫിക്കേഷന്റെ ഭാഗമായി ഓരോ വർഷവും 2 ലക്ഷം രൂപ കേന്ദ്രസർക്കാരിൽ നിന്നും ആശുപത്രിക്കു ലഭിക്കും.