 
തൊടുപുഴ: കേരള മുൻസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ 41-ാം തൊടുപുഴ യൂണിറ്റ് സമ്മേളനം തൊടുപുഴ കെ.എസ്.ടി.എ. ഭവനിൽ നഗരസഭാ ചെയർമാൻ സനീഷ്‌ജോർജ് ഉദ്ഘാടനം ചെയ്തു.
അതിവേഗം വളർന്ന് വരുന്ന പട്ടണത്തിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന 50 വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് കാലത്ത് നിർമ്മിച്ച നഗരസഭാ കാര്യാലയത്തിന് പുതിയ മന്ദിരം നിർമ്മിക്കണമെന്ന് സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. തൊടുപുഴ നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആനുപാതികമായി ആഫീസ് സൗകര്യങ്ങൾ വർദ്ധിക്കാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി മുൻസിപ്പൽ ആഫീസിൽ എത്തുന്ന പൊതു ജനങ്ങളും ജനപ്രതിനിധികളും ബുദ്ധിമുട്ടുകയാണ്. വാഹനം പാർക്ക് ചെയ്യുന്നതിന് സ്ഥലമില്ല. ആഫീസിനുള്ളിൽ ആവശ്യത്തിന് ടോയ്‌ലറ്റ് , കുടിവെള്ളം, വിശ്രമമുറി, ഫീഡിംഗ് റൂം, മീറ്റിംഗ് ഹാൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. യൂണിറ്റ് പ്രസിഡന്റ് മനേഷ് മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രസുഭകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ഹരി കൃഷ്ണൻ, സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം സജി, ജില്ലാ സെക്രട്ടറി എ.എസ്. ബിജുമോൻ, ജില്ലാ പ്രസിഡന്റ് വി.എസ്.എം. നസീർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ബി. ഓമനകുട്ടൻ, എം.എം. സുമേഷ്, യൂണിറ്റ് ഭാരവാഹികളായ ആർ. ലത, സെയ്തുമുഹമ്മദ്, എൻ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണൻകുട്ടി സ്വാഗതവും ജോ. സെക്രട്ടറി മോഹൻ ദാസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മനേഷ് മാത്യു (പ്രസിഡന്റ്), വി.ബി. ഓമനക്കുട്ടൻ (വൈസ് പ്രസിഡന്റ്), ബിനു കൃഷ്ണൻകുട്ടി (സെക്രട്ടറി), മോഹൻ ദാസ് (ജോ. സെക്രട്ടറി), ആർ. ലത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.