കരിമണ്ണൂർ: സർവ്വ ശിക്ഷ അഭിയാൻ ഇളംദേശം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ബിജി ജോമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാംസൺ അക്കകാട്, വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റിചെയർപേഴ്‌സൺ സോണിയ ജോബിൻ, പഞ്ചായത്ത് അംഗങ്ങളായ
ദേവസ്യ ദേവസ്യ, നിസാമോൾ ഷാജി, ലിയോ കുന്നപ്പിള്ളിൽ, ഷേർളി, ബൈജു വറവുങ്കൽ, സർവ്വശിക്ഷ അഭിയാൻ പഞ്ചായത്ത് തല പരിശീലക മേഴ്‌സി, കരിമണ്ണൂർ ഗവ.യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ പൗലോസ് എന്നിവർ സംസാരിച്ചു. ഇളംദേശം ബ്ലോക്കിന് കീഴിലുള്ള 11 സർക്കാർ സ്‌കൂളുകളിലെ പ്രധാന അധ്യാപകർ യോഗത്തിൽ പങ്കെടുത്തു. കൊവിഡ് കാലത്ത് കുട്ടികൾക്കായി സർവ്വ ശിക്ഷ അഭിയാന്റെ കീഴിൽ നേർ കാഴ്ച എന്ന പേരിൽ നടത്തിയ ചിത്ര രചന മത്സരത്തിലെ വിജയികൾക്ക് യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.