 
ചെറുതോണി: മാസങ്ങളായി പൂട്ടി കിടക്കുന്ന എ.ടി.എം കൗണ്ടർ തുറക്കണമെന്നാവശ്യപ്പെട്ട് യു.ഡി എഫ് പ്രവർത്തകർ ഉപ്പുതോട് യൂണിയൻ ബാങ്ക് പടിക്കൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പു തൊഴിലാളികൾക്കും വിവിധതരം പെൻഷൻ വാങ്ങുന്നവർക്കും എ.ടി.എം സേവനം വളരെ സഹായകരമായിരുന്നു. കഴിഞ്ഞ ഒന്നര മാസക്കാലമായി എ.ടി.എം കൗണ്ടർ സ്ഥിരമായിപൂട്ടിയിട്ടതോടെ നാട്ടുകാർ പണമെടുക്കാൻ മുരിക്കാശ്ശേരി, കരിമ്പൻ, തോപ്രാംകുടി എന്നീ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിയായി. പ്രദേശവാസികൾ ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ ബാങ്ക് പടിക്കൽ സമരം നടത്തിയത്. ബാങ്ക് പടിക്കൽ നടത്തിയ സമര പരിപാടികളിൽ പൊതുപ്രവർത്തകൻ ബേബി ചൂരക്കുഴി അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി പ്രദേശത്തെ ജനപ്രതിനിധികളായ പ്രിജിനി ടോമി, ഡെന്നി ബെന്നി, മിനി ഷാജി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.