മൂലമറ്റം: സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കവേ കൊക്കയിലേക്ക് വീണ് യുവാവിന് സാരമായി പരിക്കേറ്റു. കൂവപ്പള്ളി വേങ്ങാട്ടുമറ്റത്തിൽ റോബി ചെറിയാനാണ് (25) കൊക്കയിലേക്ക് വീണത് . കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് വാഗമൺ റൂട്ടിലായിരുന്നു സംഭവം. സുഹൃത്തുക്കളായ മൂന്ന് പേരോടൊപ്പമാണ് റോബി ഇവിടെ എത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ
കാൽ വഴുതി 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായ ഇവിടെ സുഹൃത്തൾ ശ്രമിച്ചെങ്കിലും റോബിയെ കണ്ടെത്താനായില്ല. പിന്നീട് മൂലമറ്റത്തുനിന്നും ഫയർഫോഴ്‌സ് എത്തി ഏറെ നേരത്തെ തിരച്ചിലിനുശേഷം വടത്തിൽ വലകെട്ടിയാണ് പുറത്തെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.