തൊടുപുഴ: കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജൈവ കർഷക കൂട്ടായ്മ പ്രമുഖ ജൈവ കർഷകനും പരിസ്ഥിതി പ്രവർത്തകനു മായ കെ.വി. ദയാൽ ഉദ്ഘാടനം ചെയ്തു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും ആധുനിക ചികിത്സാ രീതികളും അല്ല ആധുനിക സമൂഹത്തിന്വേണ്ടത് വേണ്ടത്. രോഗം ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് വേണ്ടത്. അതിനുള്ള ഏക മാർഗം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിൽ സർക്കാരും സർവ്വകലാശാലകളും ഈ രീതിയിലേക്ക് ഉണ്ടായ മാറ്റം സ്വാഗതാർഹമാണ്. യോഗത്തിൽ എൻ.യു. ജോൺ അദ്ധ്യക്ഷത വഹിച്ചു. സി.എ. അജീർ, കെ.കെ. ശ്രീകുമാർ, ടി.ജി. ബിജു നെടുവാരത്തിൽ, കെ.എ. കുര്യൻ, തോമസ് കുട്ടി, അഗസ്‌റ്റിൻ മാത്യു എന്നിവർ സംസാരിച്ചു.