തൊടുപുഴ: അൽ-അസ്ഹർ ടി.ടി.ഐയിൽ അനുവദിച്ച ഡി.എൽ.എഡ് (ടി.ടി.സി)​ പുതിയ ബാച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ആഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9496911119,​ 8281649029.

കുടിശ്ശിഖ അടയ്ക്കണം

തൊടുപുഴ: കേരളാ വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷൻ തൊടുപുഴയ്ക്ക് കീഴിലുള്ള തൊടുപുഴ,​ പൈനാവ്,​ പീരുമേട് എന്നി സബ് ഡിവിഷനുകളിൽ നിന്ന് വാട്ടർ കണക്ഷൻ എടുത്തിട്ടുള്ള കുടിശ്ശിഖയുള്ള ഉപഭോക്താക്കളുടെയും മീറ്റർ പ്രവർത്തന രഹിതമായവരുടെയും കണക്ഷനുകൾ വിച്ഛേദിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ കുടിശ്ശിഖയുള്ള ഉപഭോക്താക്കളും മീറ്റർ പ്രവർത്തിക്കാത്ത ഉപഭോക്താക്കളും കുടിശ്ശിഖ അടച്ച് വിച്ഛേദന നടപടികളിൽ നിന്നും റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.