തൊടുപുഴ: ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടം യൂണിറ്റിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിയതായി പരാതി. അപകടത്തിൽ മരിച്ച ആർപ്പാമറ്റം സ്വദേശിയുടെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ മലിനജലം പുറത്തേക്ക് ഒഴുക്കിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. എന്നാൽ, ജീവനക്കാർ വെള്ളം പുറത്തേക്ക് ഒഴുക്കിയില്ലെന്നാണ് ആർ.എം.ഒയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം അടുത്ത മുറിയിൽ വെച്ച് ബന്ധുക്കൾ മൃതദേഹം കുളിപ്പിച്ചു. ആ വെള്ളം മോർച്ചറിയിലേക്കെത്തുകയും കുറച്ച് പുറത്തേക്ക് ഒഴുകുകയുമായിരുന്നെന്ന് ആർ.എം.ഒ പറഞ്ഞു.