തൊടുപുഴ: താലൂക്കിലെ കള്ളു വ്യവസായ തൊഴിലാളികളുടെ ശമ്പള കരാറായി. ഉടമകളുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ മാർച്ച് ഒന്ന് മുതൽ തൊഴിലാളികളുടെ മാസശമ്പളത്തിൽ 1300 രൂപയുടെ വർദ്ധന ഉടമകൾ അംഗീകരിച്ചു. ചർച്ചയിൽ വി.വി. മത്തായി,​ കെ.എം. ബാബു (സി.ഐ.ടി.യു),​ പി.പി. ജോയി (എ.ഐ.ടി.യു.സി), എ.പി. സഞ്ചു (ബി.എം.എസ്)​,​ ഉടമകളെ പ്രതിനിധീകരിച്ച് എ.എം. മത്തായി, ബേബി ചാക്കോ, ടി.എ. രഘു, പി.ആർ. സജീവൻ, കെ.ഡി. തങ്കച്ചൻ , കെ.ബി. ജിജിമോൻ, കെ.ജി. സജിമോൻ, സോയി ജോസഫ് എന്നിവർ പങ്കെടുത്തു. ഇന്ന് മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.