തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 13, 14 തീയതികളിൽ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സിന്റെ 43-ാമത് ബാച്ച് ഓൺലൈനായി നടക്കും. 13ന് രാവിലെ ഒമ്പതിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിക്കും. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ ജയേഷ് വി,​ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, എക്‌സ് ഒഫീഷ്യോ അംഗം ബെന്നി ശാന്തി,​ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ക്ലാസ് നടക്കും. 10 മുതൽ 'ശ്രീനാരായണ ഗുരുദേവന്റെ ദാമ്പത്യ സങ്കല്പം' എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും 12 മുതൽ 'വ്യക്തിത്വ വികസനം കുടുംബ ഭദ്രതയ്ക്ക് എന്ന വിഷയത്തിൽ ഡോ. കെ. സോമനും രണ്ട് മുതൽ ' 'ഗർഭധാരണം, പ്രസവം, ശിശു സംരക്ഷണം' എന്ന വിഷയത്തിൽ ഡോ. ദിവ്യ ശ്രീനാഥും ക്ലാസ് നയിക്കും. 14ന് രാവിലെ 10 മുതൽ 'സ്ത്രീ പുരുഷലൈംഗികത' എന്ന വിഷയത്തിൽ ഡോ. എൻ.ജെ. ബിനോയിയും രണ്ട് മുതൽ 'സ്ത്രീ പുരുഷ മനഃശാസ്ത്രം എന്ന വിഷയത്തിൽ അഡ്വ. വിൻസെന്റ് ജോസഫും ക്ലാസ് നയിക്കും. നാലിന് സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഓൺലൈനായി നിർവ്വഹിക്കുമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.