തൊടുപുഴ: തൊടുപുഴയിൽ നടന്ന എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. സാജൻ പതാക ഉയർത്തി. ബി.എം. എസ് ജില്ലാ വൈസ് പ്രസിഡന്റ് സിജു കെ.എം, ആർ.എസ്.എസ് വിഭാഗ് സേവപ്രമുഖ് പി.ആർ. ഹരിദാസ്, ഗസറ്റഡ് ആഫീസേഴ്സ് സംഘ് ജില്ലാ സെക്രട്ടറി വിനോദ് എ.എൻ, പെൻഷൻ സംഘ് ജില്ലാ
വൈസ് പ്രസിഡന്റ് പി.ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.കെ. സാജൻ (ജില്ലാ പ്രസിഡന്റ്), വി.എൻ. രാജേഷ് (ജനറൽ സെക്രട്ടറി), ബാലുരാജ് പി.ടി (ജില്ലാ ട്രഷറർ), വി.ബി. പ്രവീൺ, വി.കെ. ബിന്ദു, വി. ആർ. ജിത്തു, എൻ.എസ്. ബിജുമോൻ (ജില്ലാ വൈസ് പ്രസിഡന്റുമാർ), എം.എം. മഞ്ജുഹാസൻ, പി.എസ്. സന്തോഷ്, സനൽകുമാർ, സുനിൽ വേണു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.