
തൊടുപുഴ: മുതലക്കോടം തട്ടുപറമ്പിൽ പരേതനായ ഹസന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. ഖബറടക്കം നടന്നു. മക്കൾ: അബൂബക്കർ, അലിയാർ, അബ്ദുൾ ഖാദർ, ആമിന, ജമീല, സൗദ, സൽമ, സുലേഖ (തൊടുപുഴ കുടുംബ കോടതി) ഷൈല. മരുമക്കൾ: മീരാഉമ്മ, ലത്തീഫ, ഫാതിമ (പോസ്റ്റ് മാസ്റ്റർ, പെരുമ്പിള്ളിച്ചിറ), കുഞ്ഞുമുഹമ്മദ്, അബ്ദുൾ റഹ്മാൻ, പരേതനായ മക്കാർ, യൂസഫ്, നാസർ, സി.കെ. ഹസൈനാർ മൗലവി (മുനിസിപ്പൽ യു.പി. സ്‌കൂൾ, വെങ്ങല്ലൂർ).