കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ നോമ്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയലിൽ നോമ്പുകാല തീർഥാടനം ആരംഭിച്ചതായും വിശ്വാസികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കുരിശുമല കയറുന്നതിനും ഭക്തികർമങ്ങളിൽ സംബന്ധിക്കുന്നതിനും അവസരം ഒരുക്കിയതായും നിത്യസഹായ മാതാ ദേവാലയ വികാരി ഫാ. ജോർജ് പട്ടത്തെകുഴി, സഹവികാരി ഫാ. ജോസഫ് പള്ളിവാതുക്കൽ എന്നിവർ അറിയിച്ചു.