തൊടുപുഴ: മോദി സർക്കാർ അടിക്കടി ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് രണ്ടിന് വാഹന ഉടമകളും തൊഴിലാളികളും പണിമുടക്കും. ജില്ലയിൽ പണിമുടക്ക് പൂർണവിജയമാക്കുമെന്ന് തൊടുപുഴയിൽ ചേർന്ന സംയുക്ത സമരസമിതി യോഗം അറിയിച്ചു. യോഗം മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. പി.പി. ജോയി, എം.കെ. ഷാഹുൽ ഹമീദ്, അബ്ദുൾ കരീം, എ.എസ്. ജയൻ, കെ.എൻ. ശിവൻ, തുഷാരം ജോർജ്, അജിത്കുമാർ എന്നിവർ സംസാരിച്ചു. പണിമുടക്ക് ദിവസം എല്ലാ സ്റ്റാൻഡുകളിലും പ്രകടനം നടത്താനും തീരുമാനിച്ചു.