തൊടുപുഴ: സബ്-ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലെ ജില്ലാ ബോക്‌സിംഗ് ടീം തിരഞ്ഞെടുപ്പ് അഞ്ചിന് കരിമണ്ണൂർ വിന്നേഴ്‌സ് പബ്ലിക് സ്‌കൂൾ ബോക്‌സിംഗ് റിംഗിൽ നടക്കും. മാർച്ച് എട്ട് മുതൽ 13 വരെ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ് - ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ സംസ്ഥാനമത്സരത്തിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ സെലക്ഷൻ ട്രയൽസിൽ നിന്ന് തിരഞ്ഞെടുക്കും. 2006- 2007 വർഷങ്ങളിൽ ജനിച്ചിട്ടുള്ളവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 2004- 2005 വർഷങ്ങളിൽ ജനിച്ചിട്ടുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 2002- 2003 വർഷങ്ങളിൽ ജനിച്ചിട്ടുള്ളവർക്ക് യൂത്ത് വിഭാഗത്തിലും 1980 മുതൽ 2001 വരെയുള്ള വർഷങ്ങളിൽ ജനിച്ചിട്ടുള്ളവർക്ക് സീനിയർ ഭാഗത്തിലും പങ്കെടുക്കാം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഞ്ചിന് രാവിലെ ഒമ്പതിന് കരിമണ്ണൂർ വിന്നേഴ്‌സ് പബ്ലിക് സ്കൂളിൽ ഹാജരാകണമെന്ന് സെക്രട്ടറി ബേബി എബ്രഹാം അറിയിച്ചു. ഫോൺ: 9961835358, 9446673895.