തൊടുപുഴ: കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി മേഖല മീറ്റ് നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സംഗീത സിവിധായകൻ ബേണി ഇഗ്‌നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു ശ്രീ മൂകാംബിക അദ്ധ്യക്ഷത വഹിച്ചു. ലൂയിസ് പോൾ, സിനോയി ജോൺ, ബിനോ കട്ടപ്പന, കൗൺസിലർ ജിഷ ബിനു, റെക്‌സി പോൾ എന്നിവർ പ്രസംഗിച്ചു.