കണ്ണൂർ: കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും, നവീകരിച്ച മെയിൻ ബ്രാഞ്ച്, മിനി ഒാഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം എട്ടിന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവ്വഹിക്കും. എ.എൽ.എ ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഹെഡ് ഓഫീസ് സെക്ഷൻ ഉദ്ഘാടനം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിക്കും. ബോർഡ് മീറ്റിംഗ് ഹാൾ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മെയിൻ ബ്രാഞ്ച് ഉദ്ഘാടനം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന നിർവ്വഹിക്കും. മിനി ഒാഡിറ്രോറിയത്തിന്റെ ഉദ്ഘാടനം സഹകരണ ജോ.രജിസ്ട്രാർ കെ. രാജേന്ദ്രനും സ്ട്രോംഗ് റൂം ഉദ്ഘാടനം സഹകരണ അസി. രജിസ്ട്രാർ, പ്ലാനിംഗ് എം.കെ. സൈബുന്നീസയും നിർവ്വഹിക്കും. അഡ്വ. കെ.കെ. രത്ന കുമാരി, പി.പി. ഷനോജ്, സി.എം. സബിത എന്നിവർ സംബന്ധിക്കും. കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്കിന് മെയിൻ ബ്രാഞ്ച് ഉൾപ്പെടെ ഏഴ് ബ്രാഞ്ചുകൾ നിലവിലുണ്ട് .