പാപ്പിനിശ്ശേരി: ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്ക് തുരുമ്പെടുത്ത് നശിക്കുന്നു. റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിനു സമീപത്തായാണ് ബൈക്ക് മാസങ്ങളായി വെയിലും മഴയുമേറ്റ് നശിക്കുന്നത്. ബൈക്കിന്റെ പിറകിലെ നമ്പർ പ്ലേറ്റിൽ ഒരു നമ്പർ ചുരണ്ടി മാറ്റിയ നിലയിലാണ് ഉള്ളത്. മാസങ്ങൾക്ക് മുൻപ് ഹാജി റോഡ് ഭാഗത്ത് നിന്നും ഒരു പിക്കപ്പ് വാൻ മോഷണം പോയിരുന്നു. പിന്നീട് വാൻ കാസർകോട് ഭാഗത്ത് നിന്നും കിട്ടി. മോഷണത്തിനു വന്നയാൾ ഉപേക്ഷിച്ചതാണോ ബൈക്ക് എന്നും പരിസര വാസികൾ സംശയിക്കുന്നു. പൊലീസിൽ പരാതിപെട്ടിട്ടും ഇവർ വാഹനം വന്ന് നോക്കിയതല്ലാതെ തുടർനടപടികൾ ഒന്നും ഉണ്ടായില്ല.