പാനൂർ: കേരളീയ സാമൂഹ്യ ജീവിതത്തിൽ ഇത്രയും വലിയ തകർച്ചയുണ്ടാക്കിയ എൽ.ഡി.എഫ് സർക്കാറിന് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് പാനൂരിൽ നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗ്ഗീയത ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പഠിച്ചവർക്ക് തൊഴിലില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജി. വരദരാജൻ, സി.പി. ജോൺ, ജോൺ ജോൺ, ലതിക സുഭാഷ്, എം.എം ഹസ്സൻ, എൻ. ഷംസുദ്ദീൻ എം.എൽ.എ, വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.