defence
മട്ടന്നൂർ ഫയര്‍‌സ്റ്റേഷന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഉരുവച്ചാൽ മണക്കായി പുഴയിൽ പരിശീലനത്തിൽ

മട്ടന്നൂർ : അഗ്നിരക്ഷാ സേനയ്ക്ക് കരുത്തുപകരാൻ രൂപീകൃതമായ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ജല ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനായി കഠിനപരിശീലനം തുടങ്ങി. ഡിങ്കി,( റബ്ബർ )ബോട്ട് തുഴച്ചിൽ പരിശീലനത്തിലാണിവരിപ്പോൾ.

മട്ടന്നൂർ സിവിൽ ഡിഫൻസ് സേനക്ക്‌ ഉരുവച്ചാൽ ഉള്ള മണക്കായി പുഴയിലാണ് ഡിങ്കി തുഴയൽ പരിശീലനം നൽകുന്നത് .നേരത്തെ വിവിധതലങ്ങളിൽ ഇവർക്ക് പരിശീലനം നൽകിയിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് ജലദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം ആരംഭിച്ചത് . കൊവിഡ് ഭീഷണി സമയങ്ങളിൽ മലയോരത്തെ വീടുകളിലേക്കും കർണാടകയിലെ കുശാൽ നഗർ, വിരാജ്പേട്ട, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കും മരുന്നും ഭക്ഷണപ്പൊതിയുമായി സിവിൽ ഡിഫൻസ് വളണ്ടിയർമാർ ഓടി എത്തിയിരുന്നു. അപകട വളവുകളിൽ കാടുകൾ വെട്ടിത്തെളിച്ച് യാത്രസുഗമമാക്കിയും മേഖലയിലെ വിവിധ രക്ഷാപ്രവർത്തനങ്ങൾക്ക് അഗ്നിരക്ഷാസേനയ്‌ക്കൊപ്പം രംഗത്തിറങ്ങിയും ഇവർ നേരത്തെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

മട്ടന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി. വി. ഉണ്ണികൃഷ്ണൻ , അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വിജയകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ .പി. ബാലൻ, രവീന്ദ്രൻ, രജീഷ് കുമാർ , രാധാകൃഷ്ണൻ പോസ്റ്റ വാർഡൻ ആകാശ്, ഡെപ്യൂട്ടി പോസ്റ്റ് പോസ്റ്റ് വാർഡൻ ഷിജിത്ത് മാവില എന്നിവരുടെ നേതൃത്വത്തിലാണ് പരീശീലനം നൽകുന്നത്.

ജനകീയസന്നദ്ധസേന

മഹാപ്രളയമടക്കമുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും സേവനപ്രവർത്തനങ്ങളും നടത്തുന്നതിനായി അഗ്നിരക്ഷാസേനയ്ക്ക് കീഴിൽ ഒരു വർഷം മുമ്പ് മുമ്പ് രൂപം കൊടുത്ത ജനകീയ സന്നദ്ധ കൂട്ടായ്മയാണ് സിവിൽ ഡിഫൻസ് വളണ്ടിയർമാർ. ഓരോ സ്റ്റേഷൻ പരിധിയിലും 50 അത് വളണ്ടിയർമാരാണ് ഉള്ളത്. ഫെബ്രുവരി 10ന് സംസ്ഥാനതലത്തിൽ സിവിൽഡിഫൻസ് സേനയുടെ പാസിംഗ് ഔട്ട് പരേഡ്. .