കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിനായി ഏഴു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12 ന് മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാനുമാനും കോർപറേഷൻ കൗൺസിലറുമായ അഡ്വ. പി.കെ.അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ മൃഗസംരക്ഷണ ഓഫീസ് കോംപൗണ്ടിൽ നിർമ്മിച്ച പുതിയ ഓഫീസ് സമുച്ചയം, കക്കാട് പാലക്കാട് സ്വാമി മഠത്തിന്നടുത്ത് പണിത മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പണികഴിപ്പിച്ച കോഴി വളർത്തൽ കേന്ദ്രം ഓഫീസ് - ഹാച്ചറി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിക്കുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ ഡോ. എം.പി. ഗിരീഷ് ബാബു, ഡോ. വിന്നി ജോസഫ്, ഡോ.കെ.കെ.ബേബി, ഡോ.പി.കെ പത്മരാജ് എന്നിവരും സംബന്ധിച്ചു.