വെള്ളരിക്കുണ്ട്: ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പതിനഞ്ചു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. വെസ്റ്റ് എളേരി പറമ്പ ആലത്തടിയിലെ സുശീലയുടെ മകൻ വൈശാഖിനാണ് (15) പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെ യാണ് സംഭവം. സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം. ഗ്യാസ് അടുപ്പ് ഓൺ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് അത് കത്തിക്കാൻ ശ്രമിക്കവേ വിളക്കിൽ നിന്നും മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു.
തീ പടർന്നു വൈശാഖ് ധരിച്ചവസ്ത്രത്തിൽ പിടിക്കുകയായിരുന്നു. ഗുരുതമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല. വള്ളിക്കടവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് വൈശാഖ്. പരവനടുക്കം എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥിയായ വൈശാഖിന്റെയും സഹോദരിയുടെയും അമ്മയുടെയും ജീവിത ദുരവസ്ഥ കേട്ടറിഞ്ഞു സുമനസുകൾ ആണ് ഇവർക്ക് അടുത്തിടെ പറമ്പ ആലത്തടിയിൽ വീട് നിർമിച്ചു നൽകിയത്.