thanthri
കൊയോങ്കര പുതിയ തട്ടിന് മീത്തൽ പൂമാല ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പ്രസാദം വിതരണം ചെയ്യുന്നു

തൃക്കരിപ്പൂർ: കൊയോങ്കര പുതിയ തട്ടിന് മീത്തൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ ഗണപതി ഹോമം, ശ്രീകോവിലിന് പുറത്തുള്ള പൂജകൾ നടന്നു. ഉച്ചക്ക് 12 മണിയോടെ പ്രധാന ശ്രീകോവിലിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടത്തി. തുടർന്ന് പ്രസാദവിതരണം. സന്നിഹിതരായ ഭക്തർക്ക് അന്നദാനവും ഉണ്ടായി.

ക്ഷേത്രം അന്തിത്തിരിയൻ, സമുദായക്കാർ, കൂട്ടായിക്കാർ, വാല്യക്കാർ, ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ശ്രീകോവിലിനുള്ളിൽ കരിങ്കല്ല് പാകുന്നത് സംബന്ധിച്ച ഭക്തരുടെ സംശയനിവാരണം നടത്തി ഉപദേശ നിർദ്ദേശങ്ങൾ നൽകി. കരിങ്കല്ല് പാകി വെടിപ്പാക്കുന്നതിന് പ്രതിഷ്ഠകൾ മാറ്റുകയും അധിക ചെലവില്ലാതെ പിന്നീട് പ്രതിഷ്ഠിക്കുകയും ചെയ്യാമെന്നും അതിന്റെ പേരിൽ ക്ഷേത്രം ചടങ്ങുകളൊന്നും മുടങ്ങാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.