തൃക്കരിപ്പൂർ: തെങ്ങിൽ നിന്ന് വിളവ് കുറഞ്ഞപ്പോൾ പച്ചക്കറി കൃഷി ലാഭകരമാക്കി കർഷകൻ. നടക്കാവ് പോട്ടച്ചാലിലെ വിത്തൻ നാരയണനാണ് വെണ്ടകൃഷിയിൽ നൂറുമേനി വിളവ് കൊയ്ത് അദ്ധ്വാന ഫലം നേടിയത്. സുഹൃത്തിന്റെ കായ്ഫലമില്ലാത്ത തെങ്ങിൻ തോപ്പിലെ ഒരേക്കർ സ്ഥലത്താണ് ഇദ്ദേഹം സ്വന്തം അദ്ധ്വാനത്തിലൂടെ ജൈവവളം മാത്രമുപയോഗിച്ച് വെണ്ടകൃഷി ചെയ്തത്.
നരമ്പൻ, മത്തൻ, പാവയ്ക്ക, ചീര, വെള്ളരി എന്നിവ കൂടാതെ നേന്ത്രവാഴയും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നന്നായി വളരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ വീണാ റാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.പി കുഞ്ഞികൃഷ്ണൻ ആദ്യഫലങ്ങൾ ഏറ്റുവാങ്ങി. കൃഷി ഓഫീസർമാരായ ടി. അംബുജക്ഷൻ (പടന്ന), സി സന്തോഷ് (വലിയപറമ്പ്), അസി. കൃഷി ഓഫീസർ സി. ബാബു ,കെ.വി നാരായണൻ, വി.വി ഗോപാലൻ ,കെ നാരായണി, കെ.മായ എന്നിവർ പങ്കെടുത്തു.