ചെറുവത്തൂർ: പടന്ന തോട്ടുകര പുഴക്ക് കുറുകെ പണിത പാലം മന്ത്രി ജി. സുധാകരൻ ഉദ‌്ഘാടനം ചെയ‌്തു. എം രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷനായി. പടന്ന പഞ്ചായത്തിനെയും പിലിക്കോട‌് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. 8.85 കോടി രൂപ ചെലവിലാണ‌് പാലം പണിതത‌്. രാജ‌്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. സി. രാജേഷ‌്ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത‌് പ്രസിഡന്റുമാരായ പി.വി മുഹമ്മദ‌് അസ്ലം, പി.പി പ്രസന്നകുമാരി, ജില്ല പഞ്ചായത്തംഗം സി.ജെ സജിത്ത‌്, കെ. കുഞ്ഞിരാമൻ, എം. സുമേഷ‌്, ടി. രതി, വി. ലത, എ.കെ ജാസ‌്മിൻ, കെ.പി പ്രകാശൻ, എ. അമ്പൂഞ്ഞി, വി.കെ.സി അമീദലി, കുര്യാക്കോസ‌് പ്ലാപ്പറമ്പിൽ, സുരേഷ‌് പുതിയേടത്ത‌്, എം. ഭാസ‌്കരൻ, ഇ. നാരായണൻ, വി.കെ ഹനീഫഹാജി എന്നിവർ സംസാരിച്ചു. പി.കെ മിനി സ്വാഗതവും പി.എം സുരേഷ‌്കുമാർ നന്ദിയും പറഞ്ഞു.