തളിപ്പറമ്പ്: കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും, നവീകരിച്ച മെയിൻ ബ്രാഞ്ച്, മിനി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് എം.എൽ.എ ജെയിംസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കുമെന്ന് ബാങ്ക് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹെഡ് ഓഫീസ് സെക്ക്ഷൻ ഉദ്ഘാടനം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിക്കും. ബോർഡ് മീറ്റിംഗ് ഹാൾ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മെയിൻ ബ്രാഞ്ച് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന നിർവ്വഹിക്കും. മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സഹകരണ ജോ.രജിസ്ട്രാർ കെ. രാജേന്ദ്രനും സ്‌ട്രോംഗ് റൂം ഉദ്ഘാടനം സഹകരണ അസി. രജിസ്ട്രാർ, പ്ലാനിംഗ് കണ്ണൂർ
എം.കെ. സൈബുന്നീസയും നിക്ഷേപം സ്വീകരിക്കൽ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ തളിപ്പറമ്പ് ഇ അജിത, വായ്പാ വിതരണം പി. പവിത്രൻ, ഉപഹാര സമർപ്പണം കെ. സന്തോഷ്, ലോഗോ പ്രകാശനം കെ. കൃഷ്ണൻ നിർവ്വഹിക്കും. കെ.സി. ബാങ്ക് പ്രസിഡന്റ് കെ.സി. സുമിത്രൻ, സെക്രട്ടറി ഇ. രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. അഡ്വ. കെ.കെ. രത്നകുമാരി, പി.പി. ഷനോജ്, സി.എം. സബിത, പി. രാജീവൻ, കെ. ശശിധരൻ , സി.കെ. രമേശൻ, കെ.രമേശൻ, കെ. നാരായണൻ, സി. സുരേശൻ, കെ.വി. നാരായണൻ, കെ.പി. മുജീബ് റഹ്മാൻ, പി. ദിവാകരൻ, എൻ. റീജ, വി.വി പവിത്രൻ തുടങ്ങിയവർ സംബന്ധിക്കും.
കുറുമാത്തൂർ, പന്നിയൂർ, മുയ്യം ഐക്യനാണയസംഘങ്ങൾ സംയോജിപ്പിച്ച് 1972ൽ പ്രവർത്തനം ആരംഭിച്ച കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്കിന് മെയിൻ ബ്രാഞ്ച് ഉൾപ്പെടെ 7 ബ്രാഞ്ചുകൾ നിലവിലുണ്ട്. ഒരു നീതി മെഡിക്കൽ സ്റ്റോറും , നീതി സ്റ്റോറും ഉണ്ട്. 145 കോടി രൂപ നിക്ഷേപവും 110 കോടി രൂപ വായ്പ ബാക്കിനിൽപ്പുമുള്ള സ്ഥാപനം ഇന്ന് ക്ലാസ്സ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.
ചൊറുക്കളയിൽ ആണ് ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടാണ് ചടങ്ങു നടത്തുന്നതെന്ന് പ്രസിഡന്റ് കെ.സി. സുമിത്രൻ, വൈസ് പ്രസിഡന്റ് വി.വി. പവിത്രൻ, ഡയറക്ടർമാരായ പ്രേമരാജൻ, പി.പി. പത്മനാഭൻ, സെക്രട്ടറി ഇ. രവിചന്ദ്രൻ എന്നിവർ അറിയിച്ചു.