kalam
പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രം വലിയ കലംകനിപ്പ് മഹാനിവേദ്യം സമർപ്പണത്തിന്റെ ഭാഗമായി ഭണ്ഡാര വീട്ടിൽ നിന്നുമുള്ള പണ്ടാരക്കലവുമായി പൂജാരിയുടെ കുടുംബം മേലേ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു

കാസർകോട് : പാലക്കുന്ന് കഴകം ശ്രീഭഗവതീക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യസമർപ്പണം കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു. പ്രായമേറിയവരെയുംകുട്ടികളെയും ഒഴിവാക്കിയാണ് നിവേദ്യസമർപ്പണം നടന്നത്. ഇന്ന് പുലർച്ചെ മുതൽ കലമെടുപ്പ് നടക്കും.

ഇന്നലെ രാവിലെ ആചാരസ്ഥാനികരുടെ കാർമ്മികത്വത്തിൽ ശുദ്ധികൾമ്മങ്ങൾക്ക് ശേഷം ഭണ്ഡാര വീട്ടിൽ നിന്നും മേലെ ക്ഷേത്രസന്നിധിയിലെത്തിയ പണ്ടാരകലം കർമ്മികൾ ഏറ്റുവാങ്ങി. തുടർന്നാണ് ഭക്തിനിർഭരമായ മഹാനിവേദ്യം സമർപ്പണം തുടങ്ങിയത്. പ്രാദേശികസമിതികളിൽ നിന്നുമുള്ള പ്രതിനിധികളും വാല്യക്കാരുമടങ്ങുന്ന സംഘങ്ങൾ സ്ഥാനികരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിവേദ്യവും അടപ്രസാദവും തയ്യാറാക്കി. അകത്തേക്കുള്ള നിവേദ്യം പ്രത്യേകം തയ്യാറാക്കി സമർപ്പിച്ചതിനു ശേഷം സ്ഥാനികർ നിവേദ്യകലങ്ങൾക്കും അട പ്രസാദത്തിനും വിശുദ്ധി വരുത്തി. തുടർന്നാണ് കലമെടുപ്പ് .