vacccine

 225പേർക്ക് സമ്പർക്കം വഴി


കണ്ണൂർ: ജില്ലയിൽ ഇന്നലെ 253പേർക്ക്‌ കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 225പേർക്ക് സമ്പർക്കം മൂലമാണ്‌ രോഗം ബാധിച്ചത്.രോഗം ബാധിച്ചതിൽ ഒമ്പതുപേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 15പേർ വിദേശത്തു നിന്നെത്തിയവരും നാല് ആരോഗ്യ പ്രവർത്തകരുമാണ്.
361പേർക്ക് രോഗമുക്തി നേടി.ജില്ലയിൽ ഇതുവരെയായി രോഗം ബാധിച്ചവരുടെ എണ്ണം 48749 ആയി. 44295 പേർ രോഗമുക്തി നേടി. 261പേരാണ് മരിച്ചത്. 3622പേർ ചികിൽസയിലാണ്. വീടുകളിൽ 12835പേർ ചികിത്സയിലുണ്ട്. രോഗബാധിതരിൽ 12835പേർ വീടുകളിലും ബാക്കി 550പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും ചികിത്സയിലാണ്.

നിരീക്ഷണത്തിൽ 13385പേർ
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 13385പേരാണ്. ഇതിൽ 12835പേർ വീടുകളിലും 550പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.