 
കണ്ണൂർ: വീട്ടിലെ പൂജാമുറിയിൽ നിന്നും പെൺകുട്ടിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പള്ളിക്കുന്നിലെ പന്ന്യൻ വീട്ടിൽ ഭാവന (16) ക്കാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പാമ്പിന്റെ കടിയേറ്റത്. പെൺകുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂർഖൻ പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗങ്ങളെ വിവരം അറിയിക്കുകയും സംഘം സംഭവ സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. പ്രസാദ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയും വന്യജീവി സംരക്ഷകനുമായ നിധീഷ് ചാലോട് ആണ് പാമ്പിനെ പിടികൂടിയത്. സംഘത്തിൽ മുരളി, രഞ്ജിത്ത് നാരായണൻ എന്നിവരും ഉണ്ടായിരുന്നു.