കാഞ്ഞങ്ങാട്: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ പ്രസംഗമദ്ധ്യേ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിച്ച കാര്യങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖർ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ഈ വിഷയം കെട്ടടങ്ങിയിട്ടുണ്ട്. വീണ്ടും കുത്തിപൊക്കേണ്ട കാര്യമില്ല. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് കർഷക നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വൻ പ്രക്ഷോഭത്തിനാണ് കാരണമായിട്ടുള്ളത്. തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നതിൽ പോലും കേന്ദ്ര സംസ്ഥാന സർക്കറുകൾ അലംഭാവം കാട്ടുന്നു. ഇതിനെതിരെ ഐ.എൻ.ടി.യു.സി നടത്തുന്ന പ്രക്ഷോഭത്തിന് മുന്നൊരുക്കങ്ങൾ നടന്നു വരികയാണ്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ,സി.വി രമേശൻ,ടി.വി കുഞ്ഞിരാമൻ എന്നിവരും സംബന്ധിച്ചു.