കാസർകോട്: കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാട് നാലു പേരുടെ മരണത്തിനും ആറു പേർക്ക് പരിക്കേൽക്കാനിടയുമായ ദാരുണമായ അപകടത്തിനിടയാക്കിയ ബസ് ഡ്രൈവർ മുന്നാട് വാവടുക്കം രാമകൃഷ്ണനെ നാലു വർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ച കീഴ്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളി.

ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. ടി. നിർമലയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. 2012 ഡിസംബർ 26 ന് പൂച്ചക്കാടാണ് ഈ അപകടം നടന്നത്. ബേക്കലിൽ നിന്നും കാഞ്ഞങ്ങാടേക്കു പോവുകയായിരുന്ന ഷഹനാസ് ബസിലെ ഡ്രൈവറായ പ്രതി മറ്റൊരു ബസുമായി മത്സര ഓട്ടത്തിനിടയിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് യാത്രക്കാരുമായി നിർത്തിട്ടിയിരുന്ന ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്നു പേരും മരിച്ചു.