corona

കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച 182 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 163 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നുപേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പതു പേർ വിദേശത്തു നിന്നെത്തിയവരും ഏഴു പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 48,932 ആയി. ഇവരിൽ 281 പേർ ശനിയാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 44,576 ആയി. 262 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3590 പേർ ചികിത്സയിലാണ്.ഇതിൽ 3271 പേർ വീടുകളിലും ബാക്കി 319 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 13,528 പേരാണ്. ഇതിൽ 12,984 പേർ വീടുകളിലും 544 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ജില്ലയിൽ നിന്ന് ഇതുവരെ 5,01,485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5,01,079 എണ്ണത്തിന്റെ ഫലം വന്നു. 406 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.