cpz-pgm-college-1
സി കൃഷ്ണൻ എംഎൽഎ ശിലാഫലകം അനാച്‌ഛാദം ചെയ്യുന്നു

ചെറുപുഴ: പെരിങ്ങോം ഗവ. കോളേജിന്റെ നിർമാണം പൂർത്തീകരിച്ച ഒന്നാംഘട്ട കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ ഓൺലൈനായി നിർവഹിച്ചു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ലോഗോ പ്രകാശനം ചെയ്തു.

വർഷങ്ങളായി താൽക്കാലിക കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചത്. പരേതനായ പങ്ങിച്ചൻ പുരയിൽ കൃഷ്ണന്റെ കുടുംബാംഗങ്ങളാണ് കോളേജിനാവശ്യമായ 8 ഏക്കർ സ്ഥലം വിട്ടു നൽകിയത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 9.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി വത്സല, പെരിങ്ങോം-വയക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം ഉണ്ണികൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ ബിന്ദു രാജൻകുട്ടി, കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി സുനിൽ കുമാർ, എരമം-കുറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ രാമചന്ദ്രൻ, സി. സത്യപാലൻ, വി. രമേശൻ, വിഷ്ണു പ്രിയ തുടങ്ങിയവർ സംസാരിച്ചു. കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ.എൻ കൃഷ്ണകുമാർ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ ഡോ. പി.പി ജയകുമാർ നന്ദിയും പറഞ്ഞു.