തലശ്ശേരി: കൊവിഡ് വ്യാപനം പൂർണമായി അവസാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ പ്രോട്ടോകോൾ നിബന്ധനകൾ പാലിക്കുവാനും കൊവിഡ് പ്രതിരോധ യജ്ഞത്തിൽ പൂർണമായ പങ്കാളിത്തം വഹിക്കുവാനും ജാഗ്രതാ ബോധം സൃഷ്ടിക്കുവാനും തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ നടത്തിയ ഖത്തിബ് ഇമാം മീറ്റ് തീരുമാനിച്ചു.

തലശ്ശേരി സംയുക്ത ജമാഅത്ത് ഖാളി ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. സി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി പള്ളി കമ്മിറ്റികളുമായി സഹകരിച്ച് ശില്പശാല സംഘടിപ്പിക്കുവാനും തീരുമാനിച്ചു. തലശ്ശേരി മുനിസിപ്പൽ പരിധിയിലെ 51 പള്ളികളെ പ്രതിനിധീകരിച്ച് ഖത്തിബ് ഇമാമുമാർ പങ്കെടുത്തു. വി. അബ്ദുൽ ലത്തീഫ് ഫൈസി, പൂക്കോയ തങ്ങൾ, ഇബ്രാഹിം നജ്മി, ഹാഫിസ് മുഹമ്മദ് സാബിത്, ടി.വി.സി അബ്ദുള്ള ദാരിമി, അഹമ്മദ് കബീർ ഹുദവി, മുഹ്സിൻ മൗലവി, എം. ഫൈസൽ ഹാജി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ.പി നജീബ് നന്ദിയും പറഞ്ഞു.

തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ നടത്തിയ ഖത്തിബ് ഇമാം മീറ്റ് ടി.എസ്.ഇബ്രാഹിം കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യുന്നു