കാഞ്ഞങ്ങാട്: കെ ഫോൺ, ഡിജിറ്റൽ കേരള പദ്ധതികളിലൂടെ വിവര വിനിമയ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ വികസിപ്പിച്ചെടുക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം സ്വപ്ന പദ്ധതികൾക്ക് വലിയ സംഭാവന നൽകാൻ കഴിയുന്നതാണ് കേബിൾ ടി.വി. ഓപ്പറേറ്റർമാർ വികസിപ്പിച്ചെടുത്ത ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ഫൈബർ ടു ദ ഹോം നെറ്റ് വർക്കും. ഈ സാഹചര്യത്തിൽ കേബിൾ ടിവി ഓപ്പറേറ്റർമാരെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന ഡിജിറ്റൽ കേരള സ്വപ്ന പദ്ധതിയുടെ ഭാഗമാക്കണമെന്നും
കേബിൾ വലിക്കുന്നതിനുള്ള വൈദ്യുതി തൂണുകളുടെ വാടക പുനർ നിശ്ചയിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി കെ. സജീവ്കുമാർ, ജില്ല സെക്രട്ടറി എം.ആർ. അജയൻ, സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, സി.സി.എൻ ചെയർമാൻ കെ. പ്രദീപ് കുമാർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കെ.സി.ബി.എൽ ഡയറക്ടർ ഷുക്കൂർ കോളിക്കര, കെ.സി.സി.എൽ. ഡയറക്ടർ എം. ലോഹിതാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ പാക്കം, സി.സി.എൻ എം.ഡി മോഹനൻ ടി.വി., വിനോദ്കുമാർ പി, ഗിരീഷ് കുമാർ എം., മനോജ് കുമാർ വി.വി., സദാശിവ കിണി എന്നിവർ സംസാരിച്ചു.