കണ്ണൂർ: പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മിഴിവ് 2021 ഷോർട്ട് ഫിലിം പുരസ്‌ക്കാരം കെ.ടി ബാബുരാജിന്. ബാബുരാജ് സംവിധാനം ചെയ്ത ' അതേ കഥയുടെ പുന:രാഖ്യാനം ' എന്ന ഷോർട്ട് ഫിലിമിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം. മുന്നൂറി ലധികം ഷോട്ട് ഫിലിമുകളിൽ നിന്നാണ് പുരസ്‌ക്കാരത്തിന് അർഹമായ ചിത്രം ഐകകണ്‌ഠേന തിരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ വിപിൻ മോഹൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കെ.ടി ബാബുരാജിന് ലഭിക്കുന്ന നാലാമത്തെ സ്റ്റേറ്റ് അവാർഡാണിത്. നേരത്തെ കേരള സാഹിത്യ അക്കാഡമി അവാർഡ് ,കേരള ഫോക് ലോർ അക്കാഡമി ഡോക്യുമെന്ററി അവാർഡ് , സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത സാഹിത്യ മേഖലകളിലായി പതിനഞ്ചോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഒട്ടേറെ ഷോട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്.