കാസർകോട്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്തിന്റെ രണ്ടാംദിനം കാസർകോട്ട് ആകെ പരിഗണിച്ചത് 1791 പരാതികൾ. ആദ്യദിനം കാഞ്ഞങ്ങാട്ട് 2470 പരാതികൾ പരിഗണിച്ചിരുന്നു. മഞ്ചേശ്വരം, കാസർകോട് താലൂക്കുകൾക്കായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പരാതികൾക്ക് മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ എന്നിവർ തൽസമയം പരിഹാരം നിർദേശിച്ചു. ചികിത്സാ സഹായം, ചികിത്സാ ഉപകരണങ്ങൾ നൽകൽ, പട്ടയം, വീട്, റേഷൻ കാർഡ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് പരിഹാരം തേടിയത്. അംഗപരിമിതരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മന്ത്രിമാർ പരാതികൾ കേട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഹൊസ്ദുർഗ് താലൂക്കിൽ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കിൽ 1.85 ലക്ഷം രൂപയും അനുവദിച്ചു.