കണ്ണൂർ: എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ 14 മുതൽ 16 വരെ തീയതികളിൽ ജില്ലയിൽ പ്രചാരണം നടത്തും. 'നവകേരളം സൃഷ്ട്ടിക്കാൻ വീണ്ടും എൽ.ഡി.എഫ് 'എന്ന മുദ്രാവാക്യമാണ് ജാഥയിൽ ഉന്നയിക്കുന്നത്. എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ നേതൃത്വം നൽകുന്ന വടക്കൻ മേഖല ജാഥക്ക് ജില്ലാ അതിർത്തിയായ കാലിക്കടവിൽ 14 ന് വൈകുന്നേരം വരവേൽപ്പ് നടത്തും.
കഴിഞ്ഞ തിരഞ്ഞെടുപ്പ് അവസരത്തിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച മാനിഫെസ്റ്റോവിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും നടപ്പാക്കി കഴിഞ്ഞു. നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. ആദ്യ സ്വീകരണം വൈകുന്നേരം അഞ്ചുമണിക്ക് പയ്യന്നൂരിൽ നടക്കും. 6 മണിക്ക് പഴയങ്ങാടിയിൽ സമാപിക്കും. 15ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ്, 11 മണിക്ക് ശ്രീകണ്ഠാപുരം, 4 മണിക്ക് മട്ടന്നൂർ, 5 മണിക്ക് കണ്ണൂർ, 6 മണിക്ക് തലശേരി, 16ന് രാവിലെ 10 മണിക്ക് പിണറായി, 11 മണിക്ക് കൂത്തുപറമ്പ്, 4 മണിക്ക് ഇരിട്ടി എന്നിങ്ങനെയാണ് ജാഥയുടെ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.
ജില്ലയിലെ 11 മണ്ഡലങ്ങളിലും നടക്കുന്ന പരിപാടി കൊവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക.
ജാഥ ലീഡർക്ക് പുറമെ കെ.പി രാജേന്ദ്രൻ, അഡ്വ : പി. സതീദേവി,കെ.പി മോഹനൻ, പി.ടി ജോസ്), കാസിം ഇരിക്കൂർ,കെ .ലൂഹ്യ, പി.കെ രാജൻ, യു. ബാബു ഗോപിനാഥ്, അഡ്വ: എ.ജെ ജോസഫ്, ബിനോയ് ജോസഫ്, ജോസ് ചെമ്പേരി) എന്നിവരാണ് ജാഥയെ നയിക്കുന്നത്.