പഴയങ്ങാടി: റോഡ് അപകടങ്ങളുടെ കണക്കെടുത്താൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുകയാണ് പിലാത്തറ പാപ്പിനിശ്ശേരി -കെ .എസ്. ടി. പി റോഡ്.മൂന്നു വർഷത്തിനിടെ വലുതും ചെറുതുമായ നൂറിലേറെ അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.അതിൽ അമ്പതിൽ പരം ജീവനുകളും ഈ റോഡിൽ പൊലിഞ്ഞു.നൂറിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം എരിപുരത്തുണ്ടായ ആംബുലൻസും കാറും കൂട്ടിയിടിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം .ചെറുകുന്ന് പള്ളിച്ചാലിൽ 12 വയസ്സുള്ള കുട്ടിയുടേതാണ് അവസാന അപകടമരണം.
രാജ്യാന്തര നിലവാരമുള്ള റോഡിൽ അടിക്കടിയുള്ള അപകടം ഒഴിവാക്കാൻ നാറ്റ്പാക് 1.84 കോടി കോടി രൂപയുടെ സമഗ്രമായ പ്രൊജക്റ്റ് തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിൽ കോറിഡോർ പദ്ധതി തയ്യാറാക്കിയത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടും അപകടങ്ങൾക്ക് ഇപ്പോഴും ഒരു കുറവുമില്ല.
മരണം വളവുകളിൽ, ഇറക്കത്തിൽ...
വളവോട് കൂടിയ ഇറക്കത്തിലോ ചെറിയ റോഡുകൾ കയറുന്ന ഇടത്തോ ആണ് അപകടങ്ങൾ കൂടുതലും ഉണ്ടായിട്ടുള്ളത്. മണ്ടൂർ,അടുത്തില,രാമപുരം,എരിപുരം,താവം,ചെറുകുന്ന്,കണ്ണപുരം എന്നിവിടങ്ങളിലായി അമ്പതോളം ജീവനുകളും നിരവധി പേർക്ക് ഗുരുതരമായ പരിക്കും സംഭവിച്ചിട്ടുണ്ട്.അമിതവേഗതയിൽ വളവുകളിലെത്തി നിയന്ത്രണം നഷ്ടപ്പെട്ടാണ് മിക്ക അപകടങ്ങളും.റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത അപകടത്തോത് കൂട്ടുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു
കോറിഡോർപദ്ധതി
21കി.മി റോഡിൽ 26 സെർവൈലൻസ് കാമറ
നാല് പ്രധാന കേന്ദ്രങ്ങളിൽ രണ്ട് വീതംഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് പരിശോധനകാമറകൾ
ഹനുമാരമ്പലം ജംക്ഷനിൽ മൂന്ന് റെഡ് ലൈറ്റ് വൈലേഷൻ ഡിറ്റക്ഷൻ കാമറകൾ
പഴയങ്ങാടി,കണ്ണപുരം പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കൺട്രോൾ റൂം
1)ചെറുകുന്നിൽ കെ .എസ് .ടി. പി റോഡിലെ വൻവളവ്. 2) രാമപുരത്തെ കയറ്റിറക്കോത്തോട് കൂടിയ വളവ്.