ശ്രീകണ്ഠപുരം: കുടക് മലയാളി കൂട്ടായ്മയ്ക്ക് പ്രസിദ്ധമായ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം ഇന്ന് തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലാ സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കിയാണ് ഇക്കുറി ഉത്സവം.
രാവിലെ ആറിന് കുടകരുടെ അരിവരവ്, വൈകിട്ട് നാലിന് ദ്രവ്യസമർപണം, 5.30ന് കുടകരുടെ അരി അളവ്, ഏഴിന് തിരുവത്താഴത്തിന് അരിയളവ്, എട്ടിന് നായൻമാർ ഊട്ട്.
12ന് രാവിലെ 10ന് ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകിട്ട് അഞ്ചിന് താഴത്തമ്പലത്തിൽനിന്ന് തിടമ്പെഴുന്നള്ളത്ത്, 5.30ന് പയ്യാവൂർ ദേശവാസികളുടേയും കൈതപ്രം ദേശവാസികളുടേയും ഊട്ടുകാഴ്ച. 19ന് രാത്രി എട്ടിന് ശ്രീഭൂതബലി, 20ന് രാവിലെ ആറിന് കുടകിൽനിന്ന് അരിവരവ്, വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്ത്, തുടർന്ന് പന്തീരടി പൂജ, വലിയ തിരുവത്താഴത്തിന് അരിയളവ്, എട്ടിന് ശ്രീഭൂതബലി, ഒമ്പതിന് കുടകരുടെ തുടികൊട്ടിപ്പാട്ട്.
21ന് രാവിലെ ആറിന് തിരുനടയിൽ കുടകരുടെ അരിസമർപ്പണം, എട്ടിന് വൃഷാഭാജലി (കുടകിൽനിന്ന് അരിയുമായി എത്തുന്ന കാളകളെ ശ്രീകോവിലിന് മുന്നിൽ തൊഴീക്കൽ), വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്ത്, ആറിന് ചേടിച്ചേരി വാസികളുടെ ഊട്ടുകാഴ്ച, രാത്രി എട്ടിന് തെയ്യം പാടിപ്പാട്ട്, കുടകരുടെ തുടികൊട്ടിപ്പാട്ട്.
22നാണ് പ്രധാന ഉത്സവം. പുലർച്ചെ നാലുമുതൽ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കൽ, പൂർണ പുഷ്പാഞ്ജലി, അശ്വരമധ നമസ്‌കാരം, പൂർണ പുഷ്പാഞ്ജലി. പകൽ രണ്ടിന് തിടമ്പെഴുന്നള്ളത്ത്, തുടർന്ന് കോമരത്തച്ചന്റെയും നെയ്യമൃതുകാരുടേയും കുഴിയടുപ്പിൽ നൃത്തം, 2.30ന് ചൂളിയാടുകാരുടെ ഓമനകാഴ്ച, മൂന്നിന് കുടകരുടെ മടക്കയാത്രയും നടക്കും.
23ന് രാവിലെ 10ന് നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം, ഒന്നിന് നെയ്യമൃതുകാരുടെ അടീലൂണ്, വൈകിട്ട് ആറിന് ശ്രീഭൂതബലി, തിടമ്പഴുന്നള്ളത്ത്, രാത്രി ഒമ്പതിന് തെയ്യംപാടിപ്പാട്ട്. സമാപനദിവസമായ 24ന്
പകൽ 11ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി എട്ടിന് ശ്രീഭൂതബലിയും, തിടമ്പെഴുന്നള്ളത്തും, ഒമ്പതിന് കളത്തിലരിയും പാട്ടുമാണ് സമാപനച്ചടങ്ങ്.