കാസർകോട്: ജനറൽ ആശുപത്രിയിൽ ബ്ലഡ് സെപറേഷൻ യൂണിറ്റ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴേക്കും യൂണിറ്റ് ഹെഡ്ഡായ ഡോക്ടർക്ക് സ്ഥലംമാറ്റം. ഡോ. എൽ. സ്മിതയെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ബ്ലഡ് സെപറേഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെയാണ് ഡോ. സ്മിതയെ കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ നിയമിച്ചതായി അറിയിപ്പ് വന്നത്. പകരം മലപ്പുറം ജില്ലാ ആശുപത്രിയിൽ നിന്ന് ഡോ. സൗമ്യാ ഗോപിനാഥനെ ജനറൽ ആശുപത്രിയിൽ നിയമിച്ചു. പകരം നിയമിച്ചവർ ചാർജ്ജെടുക്കുന്നത് വൈകുമോ എന്നത് ആശങ്കയുണ്ടാക്കുന്നു. ഏറെ മുറവിളികൾക്കൊടുവിലാണ് ജനറൽ ആശുപത്രിയിൽ ബ്ലഡ് സെപറേഷൻ യൂണിറ്റ് യാഥാർത്ഥ്യമായത്.