കാസർകോട്: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ പങ്കെടുത്തു. 34 പരാതികൾ പരിഗണിച്ചു. 17 പരാതികൾ തീർപ്പാക്കി. 15 പരാതികൾ അടുത്ത് സിറ്റിംഗിലേക്ക് മാറ്റി വെച്ചു. രണ്ട് കേസുകളിൽ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അദാലത്തിൽ പാനൽ അഭിഭാകരായ പി .സിന്ധു, രമാദേവി തങ്കച്ചി, ഫാമിലി കൗൺസിലർ എസ് .രമ്യമോൾ, വനിതാ സെൽ സി.പി.ഒമാരായ ടി.ആർ. രമ്യത, എ. ജയശ്രീ എന്നിവരും പങ്കെടുത്തു.
ജില്ലയിലെ ത്രിതല പഞ്ചായത്ത്, നഗരസഭ അദ്ധ്യക്ഷന്മാർ, ഉപാദ്ധ്യക്ഷന്മാർ എന്നിവർക്കായി സംസ്ഥാന വനിത കമ്മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്ന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.