കുഞ്ഞിമംഗലം :സ്വാതന്ത്യ സമര ചരിത്ര സ്മൃതി ഉറങ്ങുന്ന പയ്യന്നൂരിലെ അന്നൂരിൽ മഹാത്മജിയുടെ മൂന്ന് അടി ഉയരുള്ള ശില്പം സ്ഥാപിക്കുന്നു. ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് പ്രതിമ നിർമ്മിക്കുന്നത് .
കരിങ്കൽ നിറത്തോടു കൂടിയ ഫിനിഷിംഗിൽ മൂന്ന് മാസത്തോളം സമയമെടുത്ത് ഫൈബറിലാണ് ശില്പം പൂർത്തീകരിച്ചത് .യു. എ. ഇയിൽ സ്ഥാപിച്ച ആദ്യത്തെ മഹാത്മജി ശില്പവും, നിരവധി ചരിത്ര പുരുഷരുടെ ശില്പങ്ങളും നിർമ്മിച്ച് ശ്രദ്ധേയനാണ് ചിത്രൻ. ഗാന്ധിജിയുടെ ഒറിജിനൽ ഫോട്ടോയും വീഡിയോയും ശില്പ നിർമ്മിതിക്ക് മാതൃകയായി . ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര പഠനകേന്ദ്രം ചെയർമാൻ കെ.പി കുഞ്ഞിക്കണ്ണനും കമ്മിറ്റി അംഗങ്ങളും ശില്പ നിർമ്മാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കെ.ചിത്ര ,കെ.വി.കിഷോർ, കൃഷ്ണൻ, തിങ്കൾജിത്ത് എന്നിവരും ചിത്രന് സഹായികളായിരുന്നു
അന്നൂരിലെ ശാന്തിഗ്രാമക്ഷേമസമിതിയിൽ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ന് 3 മണിക്ക് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ പ്രതിമ അനാവരണം ചെയ്യും.ചടങ്ങിൽ ശില്പി ചിത്രൻ കുഞ്ഞിമംഗലത്തെ ആദരിക്കും.