vaccine

ഇന്നലെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വാക്സിൻ നൽകിയത്.

കണ്ണൂർ: ജില്ലയിൽ കൊവിഡ് മുന്നണി പോരാളികൾക്കുള്ള ആദ്യ ഡോസ് വാക്സിനേഷന് ഇന്നലെ തുടക്കമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിച്ച പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ, റവന്യൂ ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത ജീവനക്കാർക്ക് വാക്സിൻ നൽകുന്നതിന് വിവിധ ആശുപത്രികൾക്ക് പുറമെ കണ്ണൂർ എ.ആർ ക്യാമ്പ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും വാക്സിനേഷൻ സെന്ററുകൾ ഒരുക്കിയിരുന്നു.
18 വയസിന് താഴെ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കഴിഞ്ഞ മൂന്നുമാസമായി ഗുരുതരമായ അസുഖം ബാധിച്ചവർ എന്നിവരെ ഈ ഘട്ടത്തിൽ വാക്സിനേഷനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാക്സിനേഷന് എത്തുന്നവർ ഇതുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിട്ട് കേന്ദ്രങ്ങിൽ ഏൽപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് ഒരാഴ്ചക്കാലം നിരീക്ഷിക്കുന്നതിന് പ്രത്യേക സ്വയം നിരീക്ഷണ ഫോറവും സെന്ററുകളിൽ നിന്നും ലഭിക്കും. ഒന്നാം ഘട്ടത്തിൽ 26248 ആരോഗ്യ പ്രവർത്തകരാണ് കzeവിഡ് വാക്സിൻ സ്വീകരിച്ചത്. കണ്ണൂർ കളക്ടറേറ്റിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പൊലീസ് കമ്മിഷണർ ആർ ഇളങ്കോ, റൂറൽ എസ്.പി. നവനീത് ശർമ്മ തുടങ്ങിയവർ വാക്സിൻ സ്വീകരിച്ചു.