പയ്യന്നൂർ: സൗരോർജ വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. പയ്യന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സി കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, വൈദ്യുതി ബോർജ് ഡയറക്ടർ ഡോ. വി. ശിവദാസൻ, ഡിസ്ട്രിബ്യൂഷൻ ആൻഡ് എച്ച്.ആർ.എം ഡയറക്ടർ പി. കുമാരൻ, ചീഫ് എൻജിനീയർ ടി.ആർ സുരേഷ്, നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത, നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ സംസാരിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഐ പി ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പഴയങ്ങാടി: കല്ല്യാശേരി നിയോജക മണ്ഡലത്തിലെ ലൈബ്രറികൾ സമ്പൂർണ ഹൈടെക് ആയതിന്റെ പ്രഖ്യാപനം വൈദ്യുതി മന്ത്രി എം.എം മണി നിർവഹിച്ചു. ടി.വി രാജേഷ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലൈബ്രറികൾക്ക് ലാപ്‌ടോപ്പ്, പ്രിന്റർ, പ്രൊജക്ടർ, സ്‌ക്രീൻ, സൗണ്ട് സിസ്റ്റം എന്നിവ നൽകിയിരുന്നു.
എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.വി രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ജില്ലാ പഞ്ചായത്തംഗം സി.പി ഷിജു, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലൻ, ലൈബ്രറി കൗൺസിൽ മാടായി മേഖല സെക്രട്ടറി കെ.പി മനോജ് കുമാർ, കണ്ണൂർ ഇലക്ട്രോണിക്സ് സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ പി.ആർ സജീവൻ, പി. പ്രേമചന്ദ്രൻ പങ്കെടുത്തു.
കണ്ണൂർ ബർണ്ണശ്ശേരിയിൽ പുതുതായി ആരംഭിക്കുന്ന ഇൻസ്‌പെക്ഷൻ ബംഗ്ലാവിന്റെ ശിലാസ്ഥാപനം മന്ത്രി എം.എം മണി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി.